aa-raheem

രാജ്യസഭയിലേക്ക് സിപിഎം തിരഞ്ഞെടുത്ത ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പുഷ്പനെ സന്ദർശിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിൽ ജീവിക്കുന്ന രക്തസാക്ഷി എന്ന വിശേഷണമുള്ള പ്രവർത്തകനാണ് പുഷ്പൻ. എല്ലായ്‌പ്പോഴും ഏതൊരു ഡിവൈഎഫ്‌ഐക്കാരനും ആവേശമാണ് സഖാവ് പുഷ്പനെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ എ എ റഹീം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഖാവ് പുഷ്പൻ2764
എല്ലായ്പ്പോഴും ഏതൊരു ഡിവൈഎഫ്ഐക്കാരനും ആവേശമാണ്
സഖാവ് പുഷ്പൻ.
അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസം എല്ലായ്പ്പോഴും ആ മുഖത്ത് നമുക്ക് കാണാനാകും.

ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ കനൽ ഹൃദയത്തിൽ,ചിന്തയിൽ സൂക്ഷിച്ചു വച്ച സഖാവ്.
ത്യാഗവും,സഹനവും,
തിളക്കമുള്ള രാഷ്ട്രീയവുമാണ് പുഷ്പൻ.

രാജ്യസഭയിലേക്ക് പോകുന്നതിന് മുൻപ്
സ പുഷ്പനെ ഇന്ന് സന്ദർശിച്ചു.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി
എം ഷാജർ,പ്രസിഡന്റു മനു തോമസ്,പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.