
സൂറത്ത് : ഇന്ത്യയുടെ വജ്രനഗരമായ സൂറത്തിലെ റോഡിന് ഇനി ഇരുമ്പിന്റെ കരുത്തും തിളക്കവും. സൂറത്തിലെ ഹസിറ വ്യവസായ മേഖലയിൽ നിന്നും പുറന്തള്ളുന്ന ഇരുമ്പ് മാലിന്യം ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് റോഡ് ടാറിംഗിൽ ഇരുമ്പ് ചേർക്കുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ ഇന്ത്യ), സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (സിആർആർഐ), നീതി ആയോഗ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റീൽ റോഡ് ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കുന്നത്. ഇതിനായി നൂറ് ശതമാനം സംസ്‌കരിച്ച സ്റ്റീൽ സ്ലാഗാണ ഉപയോഗിക്കുന്നത്
ഉരുക്ക് വ്യവസായത്തിൽ പുറന്തള്ളപ്പെടുന്ന ഇരുമ്പ് മാലിന്യം പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമാണ്. ഇവയെ റോഡ് നിർമ്മാണത്തിലുപയോഗിക്കാൻ കഴിയുന്നത് മാലിന്യ നിർമ്മാർജ്ജനത്തിൽ പുതിയ വഴി തുറക്കും.
#Steelslag road built with 100 % processed steel slag aggregates in all layers of bituminous roads at Hazira, Surat in collaboration of @CSIRCRRI & @AMNSIndia under the R&D study sponsored by @SteelMinIndia. @NITIAayog @TATASTEEL @jswsteel @RinlVsp @NHAI_Official@CSIR_IND pic.twitter.com/dNHxxdnAZA
— CSIR CRRI (@CSIRCRRI) March 22, 2022