പാർത്ഥിപനും എെശ്വര്യ രാജേഷിനും ഒപ്പം വെബ് സീരിസ്

gopika

യു​വ​ന​ടി​ ​ഗോ​പി​ക​ ​ര​മേ​ശ് ​ത​മി​ഴി​ലേ​ക്ക്.​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷ്,​ ​പാ​ർ​ത്ഥി​പ​ൻ​ ,​ ​ക​തി​ർ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ത​മി​ഴ് ​വെ​ബ് ​സീ​രി​സി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലാ​ണ് ​ഗോ​പി​ക​ ​ര​മേ​ശ് ​എ​ത്തു​ന്ന​ത്.​വി​ക്രം​വേ​ദ​യു​ടെ​ ​സം​വി​ധാ​യ​ക​രാ​യ​ ​പു​ഷ്ക​റും​ ​ഗാ​യ​ത്രി​യു​മാ​ണ് ​വെ​ബ് ​സീ​രി​സ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​വൻവിജയം നേടിയ ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ​ക​ണ്ട് ​ഗോ​പി​ക​യെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​കാ​യി​രു​ന്നു.​ ​വെ​ബ് ​സീ​രി​സി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ര​ണ്ടു​ ​വ​ർ​ഷം​ ​വെ​ബ് ​സീ​രി​സി​ന്റെ​ ​ക​രാ​ർ​ ​ഉ​ള്ള​തി​നാ​ൽ​ ​ഗോ​പി​ക​ ​സി​നി​മ​യി​ൽ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്കു​കാ​യി​രു​ന്നു.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ൽ​ ​സ്റ്റെ​ഫി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഗോ​പി​ക​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഗോ​പി​ക​യു​ടെ​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ.​വാ​ങ്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു.
എ​ന്നാ​ൽ​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​കു​ട്ടി​ ​എ​ന്ന​ ​വി​ലാ​സം​ ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ഴും​ ​താ​ര​ത്തി​ന്.​ ​ബാ​ച്ചി​ല​ർ​ ​ഒാ​ഫ് ​ഡി​സൈ​ൻ​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഗോ​പി​ക.​ ​കോ​ഴ്സ് ​ജൂ​ലാ​യി​ൽ​ ​പൂ​ർ​ത്താ​യാ​കും.​ ​ഗോ​പി​ക​യു​ടെ​ ​ഇ​ഷ്ട​മേ​ഖ​ല​യാ​ണ് ​ഫാ​ഷ​ൻ​ ​ഡി​സൈ​നിം​ഗ്.​ ​അ​വി​ടെ​ ​കു​റേ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​ആ​ഗ്ര​ഹ​ത്തി​ലാ​ണ് ​താ​രം.​ ​ഫൈ​ന​ൽ​ ​ഇ​യ​റാ​യ​തി​നാ​ൽ​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം​ ​എ​ന്ന​ ​ചി​ന്ത​യു​മു​ണ്ട് ​സി​നി​മ​യി​ൽ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​കാ​ര​ണം.​ ​കോ​ഴ്സ് ​ക​ഴി​ഞ്ഞ് ​സി​നി​മ​യി​ലേ​ക്ക് ​പൂ​ർണ​മാ​യി​ ​വ​രാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ഗോ​പി​ക.​ ​പു​തി​യ​ ​റി​ലീ​സാ​യി​ ​'ഫോ​ർ"​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​വ​രാ​ൻ​ ​പോ​കു​ന്ന​ത്.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷം​ ​വീ​ണ്ടും​ ​സ്കൂ​ൾ​ ​ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ലും​ ​താ​ര​മാ​ണ് ​ഗോ​പി​ക.​ ​വ​ലി​യ​ ​ഒ​രു​ ​ആ​രാ​ധ​ക​ ​കൂ​ട്ടം​ ​ത​ന്നെ​യു​ണ്ട്.​ ​താ​ര​ത്തി​ന്റെ​ ​ഗ്ളാ​മ​ർ​ ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ചി​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​ ​ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്.