തിരുവനന്തപുരം: ഐ.എൻ.എൽ ജില്ലാ കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ഐ.എൻ.എൽ അഖിലേന്ത്യാ ട്രഷറർ ഡോക്ടർ എ.എ. അമീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം എം.എം. മാഹീൻ മുഖ്യപ്രഭാഷണം നടത്തി. സൺ റഹീം അദ്ധ്യക്ഷനായി. എൻ.എൽ.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്.എം. ബഷീർ, സജീർ കല്ലമ്പലം, സബീർ തൊളിക്കുഴി എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായി സൺ റഹീം (പ്രസിഡന്റ്) സബീർ തൊളിക്കുഴി, വള്ളക്കടവ് അബിദീൻ. സഫറുള്ളാഖാൻ (വൈസ് പ്രസിഡന്റ്) സജീർ കല്ലമ്പലം (ജനറൽ സെക്രട്ടറി) സലിം നെടുമങ്ങാട്, യൂസഫ് ബീമാപള്ളി,നിസാർ മാസ്റ്റർ കോവളം( സെക്രട്ടറി) നിസാർ പള്ളിക്കൽ (ട്രഷറർ) പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരായി പുലിപ്പാറ യൂസഫ് (നാഷണൽ യൂത്ത് ലീഗ്), ഷാഹുൽഹമീദ് ( നാഷണൽ പ്രവാസി ലീഗ് ) ഷംജാ ( നാഷണൽ വനിതാ ലീഗ്) എന്നിവരെ തിരഞ്ഞെടുത്തു.