
 
ഇൗ പിടിവാശി ആർക്കുവേണ്ടി എന്ന മുഖപ്രസംഗത്തിലൂടെ (മാർച്ച് 16) കേരളകൗമുദി ഇൗ നാട്ടിൽ നടക്കുന്ന അനീതി തുറന്നുകാട്ടുകയാണ്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാംക്ളാസിൽ പഠിക്കുന്ന ദളിത് പെൺകുട്ടിയെയും പിതാവിനെയും പരസ്യമായി അധിക്ഷേപിച്ച കേസിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയ സർക്കാർ നടപടി തികച്ചും അപലപനീയമാണ്.
ഇടത് സർക്കാരിന് തുടർഭരണം ലഭിച്ചപ്പോൾ ഏറെ ആഹ്ളാദിച്ചത് പാവപ്പെട്ടവരാണ്. അവരുടെ വിശ്വാസത്തിന് ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയും ശ്ളാഘനീയമല്ല. സർക്കാർ പിടിവാശി ഉപേക്ഷിക്കണം.
ബാബു സേനൻ അരീക്കര, 
ചെങ്ങന്നൂർ.