mari

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന മേരീ ആവാസ് സുനോ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മേയ് 13ന് റിലീസ് ചെയ്യും. ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിൽ ജയസൂര്യയും ഡോക്ടറുടെ വേഷഷത്തിൽ മഞ്ജു വാര്യരും എത്തുന്നു. ശിവദ , ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത് എന്നിവർക്കൊപ്പം സംവിധായകരായ ശ്യാമ പ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും പ്രജേഷ് സെന്നിന്റേതാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം. ഹരിചരൺ സന്തോഷ് കേശവ്, ജിതിൻ രാജ്, ആൻ ആമി എന്നിവരാണ് ഗായകർ.