
ബിഗ് ബോസ് സീസൺ 4 തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ്. ബിഗ് ബോസ് പുതിയ സീസൺ പ്രഖ്യാപിച്ചത് മുതൽ ഇതിലെ മത്സരാർത്ഥികൾ ആരാൊക്കെയായിരിക്കും എന്ന ആകാംക്ഷയായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. പലരുടെയും പേരുകളാണ് മത്സരാർത്ഥികളായി പ്രചരിച്ചിരുന്നത്. ഇനി മിനിട്ടികൾ മാത്രം കാത്തിരുന്നാൽ മതിയാകും ആ സർപ്രൈസ് അറിയാൻ. 17 മത്സരാർത്ഥികൾ ഉണ്ടാകുമെന്നാണ് സൂചനകൾ.. ഇനരെല്ലാം മുംബയിലെ ബിഗ് ബോസിന്റെ സ്റ്റുഡിയോയിൽ എത്തി. മുംബയിൽ നിന്നാണ് ബിഗ് ബോസ് സീസൺ 4 സംപ്രേഷണം ലൈവായി ചെയ്യുന്നത്.
ലക്ഷക്കണക്കിനു പേർ കാത്തിരിക്കുന്ന ഈ ഷോ കളർഫുള്ളാക്കാൻ മത്സരാർത്ഥികൾ ആരൊക്കെ എന്നാണ് ആകാംക്ഷ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണ സമയം.
സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രൊമോയ്ക്ക് നൽകിയിട്ടുണ്ട്. ഒട്ടേറെ പേരുടെ വിവരങ്ങൾ പരന്നിട്ടുണ്ടെങ്കിലും ഉറപ്പായ ചിലരുടെ പേരുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. മണിക്കൂറുകൾ മാത്രമേ ഉള്ളൂ വെങ്കിലും അവരെ അറിയാം
സൂരജ് തേലക്കാട്
ബിഗ് ബോസിലെ ഇത്തവണത്തെ അപ്രതീക്ഷിത അതിഥിയാണ് സൂരജ് . ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻഎന്ന സിനിമയിൽ റോബോട്ട് ആയി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയ സൂരജ് വിവിധ ടെലിവിഷൻ ഷോകളിലൂടെ സുപരിചിതനും ഇത്തവണത്തെ മത്സരാർത്ഥിയുമാണ്

റോൻസൺ വിൻസെന്റ്
വില്ലൻ കഥാപാത്രങ്ങൾക്കടക്കം ഒട്ടേറെ സീരിയൽ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് നടൻ റോൻസൺ. ടെലിവിഷൻ അവതാരകനായും ശ്രദ്ധേയൻ. സീത, ഭാര്യ, അരയന്നങ്ങളുടെ വീട്, രാക്കുയിൽ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു
കുട്ടി അഖിൽ
കോമഡി സ്റ്റാർസ് അടക്കമുള്ള പരിപാടികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ കുട്ടി അഖിൽ ഇത്തവണത്തെ മത്സാരാർത്ഥിയാവും
നവീൻ അറയ്ക്കൽ
പാടാത്ത പൈങ്കിളി അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയനാണ് നവീൻ അറയ്ക്കൽ.
ഏഷ്യാനെറ്റ് പരമ്പരകളിലൂടെ തന്നെയാണ് നവീൻ സുപരിചിതനായത് . അമ്മ, സീത, പാടാത്തപൈങ്കിളി തുടങ്ങിയ സീരിയലുകളിലും കാണ്ഡഹാർ, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു
മെന്റലിസ്റ്റ് അനന്തു
17ാം വയസിനുള്ളിൽ ആയിരത്തിലധികം വേദികളിൽ മാജിക് ഷോ നടത്തിയ റെക്കോർഡ്... ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽപേർ ഫോളോ ചെയ്യുന്ന 'ഇന്ത്യൻ മെന്റലിസ്റ്റ്'... ഇത്തവണ ബിഗ് ബോസിലും എത്തുന്നു. സോഷ്യൽ മീഡിയകളിൽ അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുണ്ട് . തിരുവനന്തപുരം പൂജപ്പുര സ്വദേശി

 ലക്ഷ്മി പ്രിയ
സീരിയൽ സിനിമാ താരം ലക്ഷ്മി പ്രിയ ഉറപ്പായും മത്സരാർത്ഥിയാണ്. ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിലും സജീവമാണ്. 
ധന്യാ മേരി വർഗ്ഗീസ്
ചലച്ചിത്ര സീരിയൽ നടി. ഏഷ്യാനെറ്റിലെ സീതാകല്യാണത്തിലെ നായിക. ഇത്തവണത്തെ മത്സരാർത്ഥിയാവും.
സുചിത്രാ നായർ
ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ സുപരിചിത. ടെലിവിഷൻ പ്രേക്ഷകർക്ക് സുചിത്രയെ പരിചയപ്പെടത്തേണ്ട ആവശ്യമില്ല. നർത്തകിയാണ് .തിരുവനന്തപുരം സ്വദേശി
അപർണ്ണ മൾബറി
മലയാളം സംസാരിക്കുന്ന ഈ അമേരിക്കക്കാരിയുംമത്സരാർത്ഥിയാണ്. കൊല്ലത്തു പഠിച്ച് സുന്ദരമായി മലയാളം സംസാരിക്കുന്ന അപർണ്ണ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിപ്പിക്കുന്നു.

ജാസ്മിൻ മൂസ
ക്രൂരമായ ജീവിതാനുഭവങ്ങളെ പിന്തുടർന്ന ബോഡി ബിൽഡിംഗിൽ ആകസ്മികമായി എത്തിയ പെൺകുട്ടി. അപൂർവ്വാനുഭവങ്ങളുള്ള ജാസ്മിനും മത്സരാർത്ഥിയാണ്

ഏറ്റവുമൊടുവിൽ നടന്ന ബിഗ് ബോസ് മലയാളം സീസൺ 3ൽ ടൈറ്റിൽ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടൻ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ 100 ദിവസം പൂർത്തിയാക്കാൻ കഴിയാതിരുന്ന മൂന്നാം സീസണിൽ പക്ഷേ പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു.