
ബോളിവുഡ് താരം അമീർഖാന് ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ അമിർഖാൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ടാവും എന്നായി ചിത്രം കണ്ടതോടെ ആരാധകർ. എന്നാൽ മുംബയ് ഫിലിം സിറ്റിയിൽ ബിഗ്ബോസ് മലയാളം മൂന്നാം സീസൺ നടക്കുന്നതിനിടെ അവിടെ മോഹൻലാലിനെ കാണാൻ അമിർഖാൻ എത്തിയപ്പോൾ പകർത്തിയാണ് ചിത്രം . എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തു. രണ്ട് സൂപ്പർ താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.