
ബാലസോർ: ഇന്ത്യൻ കരസേന മദ്ധ്യദൂര സർഫസ് ടു എയർ മിസൈൽ വിജയകരമായി പരീക്ഷിച്ചു.ഇന്നലെ രാവിലെ 10.30ന് ഒഡിഷയിലെ ബാലാസോർ ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. അന്തരീക്ഷത്തിൽ അതിവേഗം നീങ്ങിയ ലക്ഷ്യം മിസൈൽ കൃത്യമായി ഭേദിച്ചതായി അധികൃതർ വ്യക്തമാക്കി. വേഗതയും കൃത്യതയും ഉറപ്പാക്കുന്ന മിസൈലാണ് പരീക്ഷിച്ചത്.