cbi

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ എട്ടു പേരെ ചുട്ടുകൊന്ന സംഭവത്തിൽ 22 പേർ കുറ്റക്കാരെന്നു സി.ബി.ഐ. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രതികളെന്നു കണ്ടെത്തിയവർ തന്നെയാണ് സി.ബി.ഐയുടെ പട്ടികയിലുമുള്ളതെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖ് ഉൾപ്പെടെ 23 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അനാറുലിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഉടൻ അറസ്റ്റുണ്ടായേക്കും.