jio

ആവേശ ക്രിക്കറ്റ് പൂരമായ ഐപിഎൽ സൗജന്യമായി കാണാൻ രണ്ട് മികച്ച പ്ളാനുകളുമായി ജിയോ. നിലവിലെ ജിയോ പ്ലാനുകളുള‌ള സബ്സ്‌ക്രൈബർമാർക്ക് ഡിസ്‌നി ഹോട്‌സ്‌റ്റാറുമായി ചേർന്നാണ് ജിയോ ഐപിഎൽ സൗജന്യമായി കാണാൻ പ്ളാൻ പുറത്തിറക്കിയത്. 555 രൂപയുടെയും 2999ന്റയും രണ്ട് പ്ളാനുകളാണ് ജിയോ അവതരിപ്പിച്ചത്.

499 രൂപയുടെത് മുതൽ 3119 രൂപയുടേത് വരെ നിലവിലെ ജിയോ ക്രിക്കറ്റ് പ്ളാനുകൾക്കൊപ്പം ചേർക്കാവുന്നവയാണ് ഈ പ്ളാനുകളും. പ്രീപെയ്‌ഡ് കസ്‌റ്റമർക്ക് 28 ദിവസം സൗജന്യമായി ഐപിഎല്ലും അതുമായി ബന്ധപ്പെട്ട വീഡിയോകളും കാണാം. ഒരു അധിക ഡാറ്റാ പ്ളാൻ മാത്രമാണ് 555ന്റേത്. ഇതിനൊപ്പം മെസേജ്, കോളിംഗ് ഓഫറില്ല. അതിന് പ്രത്യേകം ചാർജ് ചെയ്യണമെന്നാണ് കമ്പനി നൽകുന്ന വിവരം. പുതിയ പ്ളാൻ വഴി 55 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും ജിയോ ആപ്പുകളും 12 മാസത്തേക്ക് ഹോട്‌സ്‌റ്റാർ സബ്‌സ്‌ക്രൈബ് ചെയ്യാനും സാധിക്കും.

മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ പ്ളാനാണ് 2999ന്റേത്. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 മെസേജ് സൗജന്യമായും ജിയോ ആപ്പിൽ കോംപ്ളിമെന്ററി സബ്സ്‌ക്രിപ്‌ഷനും ഹോട്‌സ്‌റ്റാർ സബ്‌സ്‌ക്രൈബ് ചെയ്യാൻ ഒരുവർഷത്തേക്ക് അവസരവും ലഭിക്കും. ബിഗ് സ്‌ക്രീനിൽ ഐപിഎൽ കാണാൻ 1499ന്റെയും 4199ന്റെയും പ്രത്യേക പ്ളാനുകളുണ്ട്.