
പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് മൂന്ന് മിനിട്ട് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. യഷ് തന്നെ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് മൂലം നിരവധി തവണ റിലീസ് മാറ്റിയ ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.
പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.