
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ യുവാവിന്റെ ആക്രമണം. സ്വന്തം നാടായ ഭക്തിയാർപുരില്‍ വെച്ചാണ് നിതീഷ് കുമാറിന് യുവാവിന്റെ മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ സുരക്ഷയിലുള്ള വൻവീഴ്ചയാണ് ഇതോടെ പുറത്തുവന്നത്.
ആക്രമിച്ച യുവാവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. .ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.
സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലും തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ കാണാം.
બિહારના મુખ્યમંત્રી નીતિશ કુમાર પર હુમલો... બખ્તિયારપુરમાં થયેલા હુમલાનો LIVE વીડિયો#NitishKumar #Attack @SidDholakia pic.twitter.com/yfyK3yc8C5
— Pratik Gondaliya (@gondaliyapm) March 27, 2022
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം തന്റെ പഴയ ലോക്‌സഭാ മണ്ഡലമായ ബര്‍ഹയുടെ വിവിധ ഭാഗങ്ങളില്‍ പര്യാടനത്തിലാണ്. 1989 മുതല്‍ 1999 വരെ അഞ്ചു തവണ ഇവിടെ നിന്ന് നീതിഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ അപലപിച്ചു.