apple

ന്യൂഡൽഹി: ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ ആഗോള വിപണിവിഹിതം 2017ന് ശേഷം ആദ്യമായി വീണ്ടും 60 ശതമാനം കടന്നു. മികച്ച സ്വീകാര്യതയുള്ള ഐഫോൺ 12, ഐഫോൺ 13 ശ്രേണികൾക്ക് നൽകിയ 5ജി അപ്ഗ്രേഡിംഗാണ് ആപ്പിളിന് കരുത്തായത്.

കൊവിഡ് മൂലം 2020ൽ പുത്തൻ ഫോണുകളുടെ ലോഞ്ചിംഗ് ഇല്ലാതിരുന്നതും 2021ലെ ലോഞ്ചിംഗിനെ തുടർന്ന് വൻ ഡിമാൻഡ് ലഭിച്ചതും ആപ്പിളിന് ഗുണം ചെയ്‌തു. 2021ൽ ലോകത്തെ എല്ലാ വില്പനമേഖലകളിലും ആപ്പിളാണ് വിപണിവിഹിതത്തിൽ മുന്നിട്ടുനിന്ന ഒറിജിനൽ എക്വിപ്‌മെന്റ് മാനുഫാക്‌ചററെന്ന് (ഒ.ഇ.എം) ഗവേഷണസ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ച് അഭിപ്രായപ്പെട്ടു.

കഴിഞ്ഞവർഷം മൊത്തം സ്മാർട്ട്ഫോൺ വില്പനയിൽ 27 ശതമാനവും ഐഫോണുകൾ ഉൾപ്പെടുന്ന പ്രീമിയം ശ്രേണിയുടെ സംഭാവനയാണ്.