sri-lanka

കൊളംബോ : ശ്രീലങ്കയിലെ ഏറ്റവും പഴയതും ആദ്യത്തേതുമായ കൊളംബോയിലെ രത്‌മലാന വിമാനത്താവളത്തിൽ നീണ്ട 54 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര വിമാനമിറങ്ങി.

ഇന്നലെ മാലിദ്വീപിൽ നിന്നുള്ള വിമാനമാണ് ഇവിടെ ലാൻഡ് ചെയ്തത്. 50 സീറ്റുള്ള ഈ വിമാനം ആഴ്ചയിൽ മൂന്ന് സർവീസ് നടത്തും. ഇത് പിന്നീട് അഞ്ചാകുമെന്ന് അധികൃതർ അറിയിച്ചു.

1960കളുടെ അവസാനത്തിൽ കാതുനായകെയിൽ, ബണ്ഡാരനായികെ വിമാനത്താവളം വന്നതോടെ 1938ൽ സ്ഥാപിച്ച രത്‌മലാന ആഭ്യന്തര വിമാനത്താവളമായി മാറുകയായിരുന്നു.