
മുംബയ്: ഹിജാബ് വിവാദത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് തന്രെ അമർഷം വെളിപ്പെടുത്തി വിശ്വസുന്ദരി ഹർനാസ് സന്ധു. ഇന്ത്യയിൽ നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹർനാസ് സന്ധുവിന്രെ അഭിപ്രായം ചോദിച്ച മാദ്ധ്യമപ്രവർത്തകനോടാണ് വിശ്വസുന്ദരി തന്റെ അമർഷം വെളിപ്പെടുത്തിയത്. ഒരു ചെറുപുഞ്ചിരിയോടെയാണ് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഹർനാസ് മറുപടി നൽകിയത്.
മുംബയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് മാദ്ധ്യമപ്രവർത്തകൻ ഹർനാസിനോട് ചോദ്യം ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഒഴിവാക്കണമെന്നും മറിച്ച് ഹർനാസിന്റെ വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള യാത്രയെകുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും ചോദിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഹർനാസ് തന്നെ ഉന്നയിക്കട്ടെയെന്ന് മാദ്ധ്യമപ്രവർത്തകൻ തിരിച്ചടിച്ചു. ഇതിനു ശേഷമായിരുന്നു ഹർനാസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയിലെ എല്ലാ വിവാദങ്ങളും പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യം വച്ചിട്ടുള്ളവയാണെന്നും ഇപ്പോൾ തന്നെ ഒരു സ്ത്രീയായ തന്നെ ഇരയാക്കാനാണ് മാദ്ധ്യമപ്രവർത്തകൻ ശ്രമിക്കുന്നതെന്നും ഹർനാസ് പറഞ്ഞു. പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ഇടട്ടേയെന്നും എന്തിനാണ് അവരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടുന്നതെന്നും ഹർനാസ് ചോദിച്ചു. പെൺകുട്ടികളെ പറന്നുയരാൻ അനുവദിക്കാതെ അവരുടെ ചിറകുകൾ മുറിച്ചു കളയുന്നതിന് പകരം താങ്കളെ പോലുള്ളവരുടെ ചിറകുകൾ ആണ് മുറിച്ചു മാറ്റേണ്ടതെന്നും ഹർനാസ് പറഞ്ഞു. ഇതു പറയുമ്പോൾ ഒരു നിമിഷം പോലും ഹർനാസിന്റെ മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞിരുന്നില്ല. തുടർന്ന് രാഷ്ട്രീയ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഹർനാസ് മാദ്ധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
हिजाब पर बोलती हुई मिस यूनिवर्स हरनाज़ संधु♥️#Hijab #HarnaazSandhu pic.twitter.com/imSJamLrTh
— Mohd Amir Mintoee (@MAmintoee) March 26, 2022