covid

ബീജിംഗ് : കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ ഷാങ്ങ്‌ഹായി നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. 9 ദിവസം രണ്ട് ഘട്ടങ്ങൾ ആയാണ് ലോക്ക്ഡൗൺ. എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നഗരത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ന് മുതൽ ഏപ്രിൽ 1വരെയും പടിഞ്ഞാറൻ ഭാഗത്ത് ഏപ്രിൽ 1 മുതൽ 5 വരെയുമാണ് ലോക്ക്‌ഡൗൺ. ലോക്ക്ഡൗൺ സമയത്ത് പൊതുഗതാഗതവും അവശ്യസേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളും അനുവദനീയമല്ല. ഏതാനും പ്രവിശ്യകളിൽ ചൈന നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേ സമയം, വുഹാനിലെ കൊവിഡ് തരംഗത്തിന് ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ഏറ്റവും വലിയ ചൈനീസ് നഗരമാണ് ഷാങ്ങ്ഹായി. ആഭ്യന്തരമായി വ്യാപിച്ച 4,500 പുതിയ കേസുകളാണ് ഇന്നലെ ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് ചെയ്തത്.