petrol-hike

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർദ്ധിപ്പിച്ച് എണ്ണ കമ്പനികൾ. ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയും വർദ്ധിക്കും. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110.37 രൂപയും ഡീസലിന് 97.48 രൂപയുമാകും. കൊച്ചിയിൽ പെട്രോളിന് 108.52 രൂപയും ഡീസലിന് 95.75 രൂപയുമായി വർദ്ധിക്കും.

കഴിഞ്ഞ നാലു ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും അഞ്ചു രൂപയ്ക്കടുത്താണ് വര്‍ദ്ധിപ്പിച്ചത്. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത് തുടങ്ങിയത്.