
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് സിഗരറ്റ് പാക്കറ്റുകളിൽ എഴുതി വച്ചരിക്കുന്നത്. പുകവലി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അറിയാമെങ്കിലും ഈ ശീലം നിറുത്തുന്നതിൽ പലർക്കും മടിയാണ്.
അതുപോലെ തന്നെ പുകവലി ലെെംഗികാരോഗ്യത്തെ ബാധിക്കുമോ എന്നതും പലരുടെയും സംശയമാണ്. പുകവലി സെക്സിനെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സിഗരറ്റിൽ വിഷാംശമുള്ള കാർസിനോജനുകളും( (കാൻസർ ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ) മ്യൂട്ടജെനിക് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പുകവലി ബീജത്തിലെ ഡി.എൻ.എ തകരാറിന് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.
ഡി.എൻ.എ തകരാറുള്ള ഉയർന്ന ബീജങ്ങളുള്ള പുരുഷന്മാർക്ക് ഫെർട്ടിലിറ്റി കുറയാൻ സാദ്ധ്യതയുണ്ട്. ഗർഭം അലസൽ നിരക്ക് കൂടുന്നതിനും പുകവലി കാരണമാകാമെന്ന് 'ആൻഡ്രോളജി' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പുകവലി പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ക്ഷമതയെ ബാധിക്കുന്നും. എന്നാൽ ഇതിനെ സംബന്ധിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല. പുകവലി വന്ധ്യതയിലേക്കും വഴിതെളിക്കാമെന്നും പഠനങ്ങൾ പറയുന്നു.