
ലോസ്ആഞ്ചലസ്: ഓസ്‌കർ ചടങ്ങിനിടെ അവതാരകനെ ആക്രമിച്ച് വിൽ സ്‌മിത്ത്. അവതാരകനായ ക്രിസ് റോക്കിനോടാണ് വിൽ സ്‌മിത്ത് ക്ഷോഭിച്ചത്. ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.
ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോശിക്കുകയും ചെയ്തു.
എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ ഇതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.വിവാദത്തിൽ ഇത് വരെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.