bharatbandh

തിരുവനന്തപുരം: 48 മണിക്കൂർ പൊതുപണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ. ജനങ്ങൾക്ക് ആഹാരം പോലും ലഭിക്കുന്നില്ല. കഞ്ചിക്കോട് കിൻഫ്രാപാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. തൊഴിലാളികളെ ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുകയാണ്.

പാലക്കാട് കിൻഫ്രയിലും ജീവനക്കാരെ തിരിച്ചയയ്ക്കുകയാണ്. കൊച്ചിൻ റിഫൈനറി മേഖലയിൽ വാഹനങ്ങൾ വ്യാപകമായി തടയുകയാണ്. കിറ്റെക്സിലേക്ക് ജോലിക്കാരുമായി പോയ ബസ് തടഞ്ഞു. കണ്ണൂരിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്നുണ്ട്.


കൊച്ചി ബി പി സി എല്ലിൽ ജോലിക്കെത്തിയവരെയും തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് പണിമുടക്ക് ആരംഭിച്ചത്. 29ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആൻഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.