coda

ലോസ്ആഞ്ചലസ്: 94ാമത് ഓസ്‌കറിലെ മികച്ച ചിത്രമായി 'കോഡ'. സിയാൻ ഹെഡറാണ് ചിത്രം സംവിധാനം ചെയ്‌തത്. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് 'കോഡ'.

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. കോഡയിലെ അഭിനയത്തിന് ട്രോയ് കോട്‍സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.

മികച്ച നടിയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെസിക്ക ചസ്റ്റൈൻ സ്വന്തമാക്കി. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാർഡിന് അർഹയാക്കിയത്.

വില്‍ സ്മിത്താണ് മികച്ച നടൻ. 'കിം​ഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്‌കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.

will-smith-jessica-chas

ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് 'കിം​ഗ് റിച്ചാർഡ്'. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്.

മികച്ച സംവിധായക- ജെയ്ൻ കാംപ്യൻ

ജെയ്ൻ കാംപ്യനാണ് ഇത്തവണ മികച്ച സംവിധായകയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 'ദ പവർ ഓഫ് ഡോ​ഗ്' എന്ന ചിത്രമാണ് ഇവരെ അവാർഡിന് അർഹയാക്കിയത്.

മികച്ച സഹനടൻ- ട്രോയ് കോട്‍സര്‍

'കോഡ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ട്രോയ് കോട്‍സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടൻ എന്ന പ്രത്യേകതയും ട്രോയ് കോട്‍സറിനുണ്ട്.

മികച്ച സഹനടി- അരിയാനോ ഡെബാനോ

വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.

ഡൂണിന് ആറ് പുരസ്‌കാരങ്ങൾ

അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്‌കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.

മികച്ച ഷോർട്ട് ആനിമേഷൻ ചിത്രം- ദ വിൽഡ്ഷീൽഡ്

മികച്ച ലൈവ് ആക്ഷൻ സിനിമ ദ ലോങ് ഗുഡ്‌ബൈ

മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)


മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)


മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍


മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)