road

തൃശൂർ: നഗരത്തിലെ പല റോഡുകളിലും നേരം പുലർന്നപ്പോൾ കണ്ട എൽ അടയാളം നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടി‌ച്ചു. കെ റെയിൽ കല്ലിടൽ വ്യാപകമായി നടക്കുന്നതുകൊണ്ട് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണോയെന്നായിരുന്നു ഏറെ പേരും സംശയിച്ചത്.

രാത്രിയിലായിരുന്നു റോഡിൽ അടയാളം രേഖപ്പെടുത്തിയത്. ഒരു സൂചന പോലും നൽകാതെയുള്ള അധികൃതരുടെ നടപടിയാണ് പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിച്ചത്. കോർപറേഷനിൽ അന്വേഷിച്ചെങ്കിലും അവർക്കും ഇതേ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

ഒടുവിൽ സത്യമറിയാൻ പൊലീസുദ്യോഗസ്ഥരെ തന്നെ ആശ്രയിക്കേണ്ടി വന്നു. അടയാളം കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ഡ്രോൺ സർവേയുടെ ഭാഗമായിട്ടാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്തായാലും സ്ഥലമേറ്റെടുക്കൽ അല്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.