will-smith

ലോസ് ഏഞ്ചൽസ്: ഓസ്‌കർ ചടങ്ങിനിടെ അവതാരകനെ ആക്രമിച്ചതിന് പിന്നാലെ വേദിയിൽ വികാരഭരിതനായി വിൽ സ്‌മിത്ത്. അവതാരകനായ ക്രിസ് റോക്കിനെയാണ് വിൽ സ്‌മിത്ത് വേദിയിൽ കയറി മുഖത്തടിച്ചത്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹം ക്ഷമാപണം നടത്തിയത്.

' എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാൻ കരയാൻ ആഗ്രഹിക്കുന്നില്ല. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെക്കുറിച്ച് അവർ പറഞ്ഞതുപോലെ ഞാൻ ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്‌നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. "

അവതാരകൻ ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വിൽ സ്‌മിത്ത് തുടർന്ന് ആക്രോശിക്കുകയും ചെയ്തു. വിൽസ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചത്.