sun

ആഗ്ര: സൂര്യനെ നോക്കി കണ്ണ് ചിമ്മാതെ നിങ്ങൾക്ക് എത്ര നേരം നിൽക്കാനാകും. പത്ത് സെക്കന്റ്, ഏറിയാൽ ഒരു മിനിറ്റ്. എന്നാൽ മഹേന്ദ്ര സിംഗ് വർമ്മ(70) എന്ന മഥുര സ്വദേശി കണ്ണ് ചിമ്മാതെ സൂര്യനെ നോക്കി നിന്നത് ഒരു മണിക്കൂറിലേറെയാണ്.

ഈ അവിശ്വസനീയ പ്രകടനത്തോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോ‌ർഡും ഇദ്ദേഹം സ്വന്തമാക്കി.39 ഡിഗ്രി ചൂടിലായിരുന്നു ഇയാളുടെ പ്രകടനം. ഒരു മണിക്കൂർ 26 മിനിറ്റാണ് കണ്ണിമ ചിമ്മാതെ, നഗ്നനേത്രങ്ങൾ കൊണ്ട് മഹേന്ദ്ര സിംഗ് വർമ്മ സൂര്യനെ നോക്കി നിന്നത്.

mahendra-sing

'ത്രടക' എന്ന് വിളിയ്ക്കുന്ന പരിശീലന മുറയിലൂടെയാണ് താൻ ഈ കഴിവ് സ്വന്തമാക്കിയതെന്ന് സിംഗ് പറഞ്ഞു. തീനാളം, കറുത്ത കുത്ത് പോലെയുള്ള ഒരൊറ്റ ബിന്ദുവിൽ ഏറെ നേരം നോക്കിയിരിയ്ക്കുന്ന ധ്യാന രീതി ഉൾപ്പെടുന്നതാണ് 'ത്രടക'. കടുത്ത പരിശീലന മുറയാണ് ഈ പ്രകടനത്തിനായി വേണ്ടി വന്നതെന്ന് സിംഗ് കൂട്ടിച്ചേർത്തു.