
ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കുകയും പാർട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്ത മുസ്‌ലിം യുവാവിനെ അയൽക്കാർ ചേർന്ന് തല്ലിക്കൊന്നു. ഇരുപത്തിയഞ്ചുകാരനായ ബാബർ അലിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലാണ് സംഭവം.
സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മാർച്ച് 20നാണ് ബാബർ അലിക്ക് മർദനമേറ്റത്. ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് യുവാവിന്റെ ബന്ധുക്കൾ അറിയിച്ചു.
ബി ജെ പിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും അയൽക്കാരും ബാബർ അലിയുമായി സംഘർഷമുണ്ടായിട്ടുണ്ട്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചതിന് പിന്നാലെ ബാബർ പ്രദേശത്ത് മധുരം വിതരണം ചെയ്തതും പ്രകോപനത്തിനിടയാക്കുകയായിരുന്നു.