സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി താൻ ആരോടും ചാൻസ് ചോദിക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെൻഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കിൽ തന്നാൽ മതിയെന്നും നടി വ്യക്തമാക്കി.

കോംപ്രമൈസ് ചെയ്താൽ അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി. 'അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോൾ ചെയ്യുന്ന പോലെ തന്നെയാണ്. ആൾക്കാര് ലൈഫിൽ എന്തും ചോദിക്കും. നമ്മൾ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേർ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.'-ഗായത്രി പറഞ്ഞു.