
അടിപൊളി ഒരു മീൻതലക്കറിയാണ് ഇത്തവണ സാൾട്ട് ആൻഡ് പെപ്പറിൽ അവതരിപ്പിക്കുന്നത്. വലിയ ചൂരയുടെ തല വൃത്തിയാക്കി എരിവും പുളിയും ചേർത്ത് നാടൻ രുചിയിൽ വയ്ക്കുന്ന ഈ തലക്കറി ഇഷ്ടമാകാത്തവർ ആരുമുണ്ടാകില്ല.
തലക്കറി വയ്ക്കാൻ അറിയാത്തവർക്കെല്ലാം പരീക്ഷിക്കാവുന്ന തരത്തിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കുടുംബത്തോടൊപ്പം ഇനി തലക്കറി കഴിക്കാൻ പുറത്ത് പോകേണ്ടതില്ല.
നല്ലൊരു മീൻ തല സംഘടിപ്പിച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. കൂട്ടത്തിൽ അല്പം കപ്പ കൂടിയുണ്ടെങ്കിൽ സംഗതി പൊളിക്കും. വീഡിയോ കാണാം...