gym

ബംഗളൂരൂ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവതി മരിച്ചു. ബംഗളൂരൂ ബയപ്പനഹള്ളി സ്വദേശിനി വിനയ വിട്ടൽ(35) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

വീടിനടുത്തുള്ള ഹെൽത്ത് ക്ലബിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നാണ് വിനയയ്‌ക്ക് ക്ഷീണം അനുഭവപ്പെട്ടത്. അധികം വൈകാതെ അവർ കുഴഞ്ഞു വീഴുകയും ചെയ്തു. ഹെൽത്ത് ക്ലബിലെ ജീവനക്കാർ ഉടൻ തന്നെ അവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.