spice-jet

ന്യൂഡൽഹി: സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ജമ്മു വിമാനം ഡൽഹി വിമാനത്താവളത്തിലെ വൈദ്യുത തൂണിലിടിച്ചു. പാസഞ്ചർ ടെർമിനലിൽ നിന്ന് റൺവേയിലേക്ക് പോകുന്ന പ്രക്രിയയായ പുഷ്ബാക്കിനിടെയാണ് കൂട്ടിയിടി ഉണ്ടായത്. ഇടിയിൽ വിമാനത്തിന്റെയും തൂണിന്റെയും ഭാഗങ്ങൾക്ക് കേടുപാടുകൾ പറ്റി. ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് പറക്കേണ്ട എസ്ജി 160 വിമാനമാണ് തൂണിലിടിച്ചത്.

spice-jet

പുഷ്ബാക്ക് സമയത്ത് വലത് ചിറകിന്റെ അറ്റമാണ് ഒരു തൂണിലിടിച്ചത്. വിമാനത്തിന് കേടുപാട് സംഭവിച്ചതിനാൽ യാത്രക്കാർക്ക് പകരം വിമാനം ഏർപ്പെടുത്തിയെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.