train

കൊൽക്കത്ത: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിൻ തടയാൻ ശ്രമിച്ച സമരക്കാർക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ സമരാനുകൂലികൾക്കാണ് പരിക്കേറ്റത്.

ട്രെയിൻ വരുന്നത് കണ്ടതോടെ കൊടിയുമായി സമരക്കാർ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് കൊടിവീശി ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ടു. നേരത്തെ അറിയിപ്പ് ലഭിച്ചതിനാൽ ട്രെയിൻ വേഗം കുറച്ചാണ് വന്നത്. ഇതിനിടെയാണ് തടയാനെത്തിയ സമരക്കാരുടെ ദേഹത്ത് ട്രെയിൻ തട്ടിയത്.

പരിക്കേറ്റ സമരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലാണ്. രാജ്യത്ത് ട്രെയിൻ ഗതാഗതവും സുഗമമായി നടക്കുന്നുണ്ട്. അതേസമയം കേരളത്തിൽ പലയിടത്തും പണിമുടക്ക് സംഘർഷത്തിലേയ്ക്ക് നീങ്ങി.