df

ന്യൂഡൽഹി:ചരക്ക് സേവന നികുതി (ജി.എസ്.ടി) വെട്ടിപ്പ് നടത്തിയതിന് 11 ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിൽ നിന്ന് 95.86 കോടി രൂപ ഈടാക്കിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ പറഞ്ഞു. പിഴയും പലിശയും ഉൾപ്പടെയാണിത്. സൻമൈ ലാബ്സ്, കോയിൻ ഡി.സി.എക്സ്, കോയിൻസ്വിച്ച് ക്യൂബർ, ബൈയൂകോയിൻ, യൂനോകോയിൻ, ഫിറ്റ്പേ തുടങ്ങിയ എക്സേഞ്ചുകളാണ് നികുതിവെട്ടിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 

പിഴയും പലിശയും കൂടാതെ 81.54 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. സൻമൈ ലാബ്സിൽ നിന്ന് 49.18 കോടി രൂപയും കോയിൻ ഡി.സി.എക്സിൽ നിന്ന് 17.1 കോടി രൂപയും കോയിൻ സ്വിച്ച് ക്യൂബറിൽനിന്ന് 16.07 കോടി രൂപയുമാണ് ഈടാക്കിയത്.