
പനജി : ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് സാവന്ത് മുഖ്യമന്ത്രിയാകുന്നത്. പനജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ പങ്കെടുത്തു.മുഖ്യമന്ത്രിയെ കൂടാതെ എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വടക്കൻ ഗോവയിലെ സങ്കേലിമിൽ നിന്നുള്ള എം.എൽ.എയാണ് സാവന്ത്.
2019 മാർച്ചിൽ മനോഹർ പരീക്കറുടെ മരണ ശേഷമാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായത്.