fhff

കൊളംബോ : ത്രിദിന ന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ശ്രീലങ്കയിലെത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ സന്ദർശനം. ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിൽ ശ്രീലങ്കയിൽ ഇന്ത്യ നിർമ്മിച്ച ജാഫ്ന സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം വെർച്വലായി ഇരുവരും സംയുക്തമായി നിർവഹിച്ചു. ബുദ്ധ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ പിന്തുണയുറപ്പിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ലങ്കൻ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോട്ടബയ രജപക്സെ, ധനമന്ത്രി തുളസി രജപക്സെ എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ന് കൊളംബോയിൽ നടക്കുന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജയശങ്കർ ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുമായും ചർച്ച നടത്തും.

അതേ സമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 100 കോടി ഡോളർ സാമ്പത്തിക സഹായം നൽകിയതിന് ലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. അതേ സമയം, അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യയോട് ലങ്ക 100 കോടി ഡോളർ അധിക സഹായത്തിന് അഭ്യർത്ഥിച്ചതായി സൂചനയുണ്ടെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിം​സ്റ്റെ​ക്

ഇ​ന്ത്യ,​ ​ബം​ഗ്ലാ​ദേ​ശ്,​ ​മ്യാ​ൻ​മ​ർ,​ ​താ​യ്‌​ല​ൻ​ഡ്,​ ​നേ​പ്പാ​ൾ,​ ​ഭൂ​ട്ടാ​ൻ,​ ​ശ്രീ​ല​ങ്ക​ ​എ​ന്നീ​ ​ഏ​ഴ് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​കൂ​ട്ടാ​യ്മ​യാ​ണ് 1997​ ​ജൂ​ൺ​ 6​ന് ​സ്ഥാ​പി​ത​മാ​യ​ ​ബിം​സ്റ്റെ​ക് ​(​ ​ദ​ ​ബേ​ ​ഒ​ഫ് ​ബം​ഗാ​ൾ​ ​ഇ​നി​ഷ്യേ​റ്റീ​വ് ​ഫോ​ർ​ ​മ​ൾ​ട്ടി​ ​സെ​ക്ട​റ​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ആ​ൻ​ഡ് ​എ​ക്ക​ണോ​മി​ക് ​ഓ​പ്പ​റേ​ഷ​ൻ​ ​-​ ​B​I​M​S​T​E​C​ ​).​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​നെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​രാ​ജ്യ​ങ്ങ​ളാ​ണി​വ.​ ​വി​വി​ധ​ ​മേ​ഖ​ല​യി​ലെ​ ​സ​ഹ​ക​ര​ണ​മാ​ണ് ​കൂ​ട്ടാ​യ്മ​യു​ടെ​ ​ല​ക്ഷ്യം.​ ​ബിം​സ്റ്റെ​കി​ന്റെ​ ​സ്ഥി​രം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ബം​ഗ്ലാ​ദേ​ശി​ലെ​ ​ധാ​ക്ക​യി​ലാ​ണ്.​ 2018​ ​മു​ത​ൽ​ ​ശ്രീ​ല​ങ്ക​യാ​ണ് ​ബിം​സ്റ്റെ​ക് ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​വ​ഹി​ക്കു​ന്ന​ത്.