rajastan

പൂനെ : സീസൺ ആരംഭിക്കും മുമ്പ് ആരാധകരെ അമ്പരപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പ്രാങ്ക് ഒരുക്കി പുലിവാലു പിടിച്ച രാജസ്ഥാൻ റോയൽസിനും നായകൻ സഞ്ജു സാംസണിനും ഇനി പോരാട്ടവേള. രാജസ്ഥാന്റെ ഈ സീസണിലെ മത്സരങ്ങൾക്ക് ഇന്ന് പൂനെയിൽ തുടക്കമാവുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് ആദ്യ മത്സരത്തിലെ എതിരാളികൾ.

ഐ.പി.എല്ലിൽ മലയാളി താരം നയിക്കുന്ന ഏക ടീമാണ് രാജസ്ഥാൻ റോയൽസ്.

മുൻ ലങ്കൻ നായകൻ കുമാർ സംഗക്കാരയാണ് കോച്ച്. ലസിത് മലിംഗ ബൗളിംഗ് കോച്ച്

ഇന്ത്യൻ സ്പിന്നർമാരായ ആർ.അശ്വിൻ,യുസ്‌വേന്ദ്ര ചഹൽ എന്നിവരുടെ വരവ് റോയൽസിന് ശക്തിപകരുന്നുണ്ട്.

കഴിഞ്ഞ സീസണുകളിൽ ആർ.സി.ബിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ദേവ്ദത്ത് പടിക്കലും സഞ്ജുവിനൊപ്പമുണ്ട്.

റിയാൻ പരാഗ്,ജോസ് ബട്ട്‌ലർ,കെ.സി കരിയപ്പ,ട്രെന്റ് ബൗൾട്ട്,നവ്ദീപ് സെയ്നി,അനുനയ് സിംഗ് തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രധാനികൾ.

കേൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ടീമിൽ നടരാജൻ,ഭുവനേശ്വർ കുമാർ,റൊമാരിയോ ഷെഫേഡ്,എയ്ഡൻ മാർക്രം,അഭിഷേക് ശർമ്മ,നിക്കോളാസ് പുരാൻ തുടങ്ങിയവർ അണിനിരക്കും.

ടോം മൂഡിയാണ് സൺറൈസേഴ്സിന്റെ ഹെഡ് കോച്ച്. ബ്രയാൻ ലാറ ബാറ്റിംഗ് കോച്ചായും ഡേൽ സ്റ്റെയ്ൻ ബൗളിംഗ് കോച്ചായും ഒപ്പമുണ്ട്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് പിന്നിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്സ് ഫിനിഷ് ചെയ്തത്.

ഇന്നത്തെ മത്സരം

രാജസ്ഥാൻ റോയൽസ് Vs സൺറൈസേഴ്സ് ഹൈദരാബാദ്

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ

മികച്ച ടീമാണ് ഇത്തവണ ഞങ്ങളുടേത്.ഏത് പൊസിഷനിലും കളിപ്പിക്കാൻ മികച്ച താരങ്ങളുണ്ട്. ആദ്യ മത്സരങ്ങളിൽതന്നെ വിജയം നേടി ടീമിന്റെ ഒത്തൊരുമ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം

- സഞ്ജു സാംസൺ