
കൊച്ചി: കല്യാൺ ജുവലേഴ്സിന്റെ തലപ്പത്തേക്ക് മുൻ സി.എ.ജി വിനോദ് റായ് എത്തുന്നു. വിനോദ് റായിയെ ചെയർമാനാക്കാനുള്ള തീരുമാനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയെന്ന് കല്യാൺ ജുവലേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ ചെയർമാനും ഇൻഡിപെൻഡന്റ് നോൺ - എക്സിക്യുട്ടീവ് ഡയറക്ടറുമായാണ് നിയമനം. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ട്. അതേസമയം, ടി.എസ് കല്യാണരാമൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും. ഇന്ത്യയുടെ മുൻ സി.എ.ജിയും ഐക്യരാഷ്ട്രസഭയുടെ എക്സ്ടേർണൽ ഓഡിറ്റേർസ് പാനലിന്റെ മുൻ അദ്ധ്യക്ഷനുമായിരുന്നു വിനോദ് റായ്.
കല്യാൺ ജുവലേഴ്സുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു. ആഹ്ലാദത്തോടെയാണ് വിനോദ് റായിയെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ടി.എസ് കല്യാണരാമനും വ്യക്തമാക്കി.