kk

വാർദ്ധക്യ കാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണ രീതിയിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ വയോജനങ്ങളെ അലട്ടാറുണ്ട്. ഓരോ നേരവും ഒന്നിച്ച് ആഹാരം കഴിക്കുന്നതിന് പകരം ഇടക്കിടെ കുറേശ്ശെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ കുറയ്ക്കും.

ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറക്കണം.മാത്രമല്ല , ഇലക്കറികൾ,തവിടു കളയാത്ത ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, നാരുകൾ അടങ്ങിയ പച്ചക്കറികൾ , പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, പയർ വർഗങ്ങൾ, കൊഴുപ്പു മാറ്റിയ പാൽ, മോര്, മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങൾ ഇവ ശീലമാക്കണം.കൂടാതെ ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. മാംസാഹാരം കഴിവതും വീട്ടിൽ പാകപ്പെടുത്തി കഴിക്കുക. ദിവസവും നാലു മണിക്ക് ഒരു ഇലത്തോരൻ കഴിക്കുന്നത് നല്ലതാണ്.പ്രഭാതത്തിൽ പഴങ്ങൾ, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ എന്നിവയും ഭക്ഷണത്തിലുൾപ്പെടുത്താം.