
മുംബയ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാൻ ഗിൽ എടുത്ത ക്യാച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡ് ആകുന്നു. മത്സരത്തിന്റെ നാലാം ഓവറിൽ വരുൺ ആരോണിന്റെ പന്തിൽ എവിൻ ലൂയിസിനെ പുറത്താക്കാൻ ശുഭ്മാൻ ഗില്ലെടുത്ത ക്യാച്ചായിരുന്നു മത്സരത്തിലെ ഏറ്റവും ആവേശകരമായ മുഹൂർത്തം.
വരുൺ ആരോണിന്റെ അപ്രതീക്ഷിത ബൗൺസർ പുൾ ചെയ്യാനുള്ള ശ്രമത്തിൽ എവിൻ ലൂയിസിന്റെ ബാറ്റിൽ നിന്ന് ടോപ് എഡ്ജ് ലഭിച്ച പന്ത് ഉയർന്നു പൊങ്ങുകയായിരുന്നു. സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ശുഭ്മാൻ ഗിൽ ഏകദേശം 25 വാരയോളം പിന്നിലേക്ക് ഓടിയ ശേഷം മികച്ച ഒരു ഡൈവിലൂടെയാണ് പന്ത് കൈക്കുള്ളിലാക്കിയത്. പിന്നിലേക്ക് ഓടുമ്പോൾ ഒരു നിമിഷം പോലും പന്തിൽ നിന്നും ഗിൽ കണ്ണുകൾ എടുത്തിരുന്നില്ല.
ഐ പി എല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് എന്നാണ് കമന്റേറ്റർമാർ ഗില്ലിന്റെ ഫീൽഡിംഗ് പ്രകടനത്തെ വിശേഷിപ്പിച്ചത്. വിമാനമോ പട്ടമോ അതോ പരുന്തോ മറ്റോ ആണോ ഗുജറാത്തിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങിയതെന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്.
😱 What a Catch @ShubmanGill 👏👏👏👏👏👏👏 #IPL2022 ❤ pic.twitter.com/EqWe25heTW
— 🦋 Sathya🎱 (@Sathyaaaa8) March 28, 2022