mexico

മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിലുണ്ടായ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി മീച്ചോഅകാൻ സംസ്ഥാനത്ത് ലാസ് ടിനാജാസ് നഗരത്തിലെ ഒരു കോഴിപ്പോര് മത്സരത്തിനിടെയാണ് സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.