camp

തിരുവനന്തപുരം:ടേബിൾ ടെന്നീസ്, ആർച്ചെറി, സ്‌ക്വാഷ് എന്നീ ഇനങ്ങളിൽ കേരളാ പോലീസിൽ നിന്നുള്ള പരിശീലകർ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ നാലിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും പോലീസ് സെൻട്രൽ സ്‌പോർട്സ് ഓഫീസറുമായ മനോജ് എബ്രഹാം അറിയിച്ചു. ടേബിൾ ടെന്നീസിന് 1000 രൂപ, ആർച്ചെറിക്ക് 2000 രൂപ, സ്‌ക്വാഷിന് 2000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ഫീസ്.