
ലോസ് ഏഞ്ചൽസ് : ഓസ്‌കർ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിനെ ആക്രമിച്ച വിൽ സ്മിത്തും അദ്ദേഹത്തിന്റെ വികാരഭരിതമായ പ്രസംഗവും ഇന്ന് ലോകമെങ്ങും ചർച്ചയായിരുന്നു. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു വിൽ സ്മിത്തിന്റെ പ്രസംഗം. അവതാരകൻ ഭാര്യയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരാമർശത്തിന് പിന്നാലെ ഓസ്കർ വേദിയിൽ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു.
അതേസമയം വിൽ സ്മിത്ത് തന്റെ പ്രസംഗത്തിനിടെ ഉദ്ധരിച്ച ഡെൻസൽ വാഷിംഗ്‌ടണ്ണിന്റെ വാക്കുകളും എംപുരാനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചർച്ച ചെയ്യുകയാണ് കേരളത്തിലെ സിനിമാ പ്രേമികൾ. ലൂസിഫർ സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്ററിനോടോപ്പം കുറിച്ചത് ഡെൻസൽ വാഷിംഗ്‌ണ്ണിന്റെ ആ ഡയലോഗായിരുന്നു.
At your highest moment, be careful, that's when the devil comes for you. ജീവിതത്തിലെ ഉന്നതമായ നിമിഷങ്ങളിൽ ജാഗ്രത പുലർത്തുക, കാരണം അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്,"
ഒപ്പം എൽ2 എന്നൊരു ഹാഷ്ടാഗും.
ഓസ്കർ വിതരണ ചടങ്ങിനിന്റെ ഇടവേളയിൽ ഡെൻസൽ വാഷിംഗ്‌ടൺ, വിൽ സ്മിത്തിനോടു പറഞ്ഞ വാക്കുകൾ വേദിയിൽ താരം ആവർത്തിക്കുകയായിരുന്നു. വിൽ സ്മിത്തിന്റെ വികാരനിർഭരമായ പ്രസംഗത്തിനൊപ്പം ഡെൻസൽ വാഷിംഗ്ണ്ണിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തു.
"At your highest moment, be careful, that's when the devil comes for you."
— talkRADIO (@talkRADIO) March 28, 2022
Will Smith has apologised after slapping Chris Rock at the Oscars.
"To do what we do, you've got to be able to take abuse. In this business, you've got to be able to have people disrespecting you." pic.twitter.com/pQZCLoNDQI
ഡെൻസൽ വാഷിങ്ടണ്ണിന്റെ വാക്കുകൾ പൃഥ്വിരാജ് പങ്കുവച്ചതോടെ, അത് ആരാധകർക്ക് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി. 'ആ പിശാചിനായി കാത്തിരിക്കുന്നു' എന്നാണ് ആരാധകരുടെ പ്രതികരണം. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ ഇളക്കി മറിക്കാനുള്ള സംഭാഷണങ്ങളിൽ ഒന്നാകുമോ ഇതെന്നും ആരാധകർ ഉറ്റുനോക്കുന്നു. ഈ വർഷം അവസാനം എംപുരാന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.