
അതിർത്തി തർക്കവും വഴിതർക്കവും വെള്ളം വീട്ടിൽ പതിക്കുന്നതുമൊക്കെ അയൽവാസികൾ തമ്മിൽ സ്ഥിരം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ചിലതാണ്. എന്നാൽ ലണ്ടനിലെ റിച്ച്മണ്ട് പാര്‍ക്കിലെ രണ്ടൽക്കാർ തമ്മിലുണ്ടായ വഴക്കും കേസും ഇതിനൊന്നിനുമായിരുന്നില്ല.
27 വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ് കോസ്റ്റ്യൂം ഡിസൈനറായ റോസി ടെയ്‌ലര്‍ ഡേവിസും ഭര്‍ത്താവ് ക്രിസ്റ്റഫറും. ഇവരുടെ അയല്‍വാസിയായ സൈമണ്‍ കുക്ക് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ജനല്‍ പുതിയ ജനൽ സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ജനല്‍ വീടിന്റെ മുകള്‍വശത്താണെങ്കിലും രണ്ട് വീടുകളുമിരിക്കുന്നത് സ്ലോപിലായതിനാല്‍ റോസിയുടെ വീടിന്റെ ബെഡ്‌റൂം വ്യക്തമായി ജനലിന്റെ ഭാഗത്ത് നിന്നാൽ കാണാം.
ഇതിനെത്തുടർന്ന് ദമ്പതികൾ നൽകിയ പരാതി കോടതിയിലെത്തുകയായിരുന്നു. . ഇങ്ങനെ 'സ്വകാര്യത നഷ്ടമാകുന്നു' എന്ന പേരിൽ തുടങ്ങിയ വഴക്ക് ഒടുവിൽ കോടതിയിലെത്തുകയായിരുന്നു. ലണ്ടനില്‍ മേല്‍ക്കൂരയിലെ ഒറ്റജനലുകള്‍ (വീലക്‌സ് വിന്‍ഡോ) ആകാശത്തേക്ക് തുറക്കുന്നതല്ലെങ്കില്‍ എപ്പോഴും അടഞ്ഞ് കിടക്കുന്നതും കട്ടിയേറിയ ഗ്ലാസ് കൊണ്ടുള്ളതും ആയിരിക്കണം. കുക്കിന്റെ ജനല്‍ ആകാശത്തേക്ക് തുറക്കുന്നതിനാല്‍ അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കണ്ട് ഈ നിയമങ്ങളില്‍ സ്ഥലത്തെ പ്ലാനിംഗ് കൗണ്‍സില്‍ ഇളവ് നല്‍കിയിരുന്നു. ഈ ഇളവുകള്‍ കുക്ക് മുതലെടുക്കുകയാണെന്നും ജനല്‍ തങ്ങളുടെ ബെഡ്‌റൂമിലേക്കാണ് തുറക്കുന്നതെന്നും കാട്ടിയാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ജനല്‍ സദാസമയവും തുറന്നു കിടക്കുകയാണെന്നും ഇവിടെ പ്രതികാരമെന്നോണം ഒരു പാവയെ തങ്ങളുടെ വീട്ടിലേക്ക് നോക്കി നില്‍ക്കുന്ന രീതിയില്‍ കുക്ക് സ്ഥാപിച്ചിരിക്കുകയാണെന്നും ദമ്പതികള്‍ പറയുന്നു.
ജനല്‍ കാരണം വസ്ത്രം മാറാനോ സമാധാനത്തോടെ കുളിക്കാനോ പറ്റാത്ത അവസ്ഥയാണെന്നാണിവര്‍ പറയുന്നത് . ബെഡ്‌റൂമില്‍ ബുക്ക് ഷെല്‍ഫിന് പുറകിലായി ഒളിച്ചു നിന്നാണിപ്പോള്‍ വസ്ത്രം മാറേണ്ടതെന്നും സദാസമയവും ജനലുകളില്‍ കര്‍ട്ടനിടേണ്ട അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

ഒടുവിൽ കേസിന്റെ വിധി വന്നു. അയല്‍വാസികളുടെ സ്വകാര്യതയെ കുക്ക് അത്ര കാര്യമായെടുത്തില്ല എന്നത് സത്യമാണെങ്കിലും പ്ലാനിംഗ് നിയമങ്ങള്‍ ഒന്നും തെറ്റിച്ചല്ല ഇയാള്‍ ജനല്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് വിലയിരുത്തി കേസ് തള്ളി. ജനല്‍ പൂര്‍ണമായും മറയുന്ന രീതിയില്‍ കട്ടികൂടിയ ഗ്ലാസ് കൊണ്ട് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.