
ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകൻ പീഡിപ്പിച്ചെന്ന പരാതിയുമായി 15കാരി. രാജ്‌ഗഢ്-ലക്ഷ്മണ്‍ഗഢ് എം.എല്‍.എ ജൊഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയ്‌ക്കെതിരേയാണ് പതിനഞ്ചുകാരി പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പറയുന്നു. മാര്‍ച്ച് 20-നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
ഹോട്ടലില്‍ എത്തിച്ച് മയക്കുമരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഇതിനുശേഷം നഗ്നചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.പൊലീസ് നൽകുന്ന മറുപടി.
അതേസമയം സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷമായ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.