golden-elephant-

തൃശൂർ : പ്രവാസി ഭക്തൻ വടക്കുന്നാഥ ക്ഷേത്രത്തിൽ 800 ഗ്രാം തൂക്കമുള്ള സ്വർണ്ണ ആനയും ഒരു കോടി രൂപയും സമർപ്പിച്ചു. ഇന്നലെ രാവിലെയാണ് പേര് വെളിപ്പെടുത്താത്ത ഭക്തൻ സ്വർണ്ണ ആനയെ സമർപ്പിച്ചത്. ഇതിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിൽ രാവിലെ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ദേവസ്വം ആനയെ നടയിരുത്തി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, മാനേജർ പി.കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, പി.ശശിധരൻ, രാമകൃഷ്ണൻ, മറ്റു സമിതി അംഗങ്ങൾ, ജീവധനം മാനേജർ ഇ. ഡി.അഖിൽ എന്നിവർ സംബന്ധിച്ചു.