pets

കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ് ഭൂരിഭാഗം പേരും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത്. എന്നാൽ മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുമ്പോൾ അവയ്ക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും കൊടുക്കണം എന്നതിനപ്പുറം ചില കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കണം. എന്തിനാന്നല്ലേ? വാസ്തുശാസ്ത്രമനുസരിച്ച് ഓരോ മൃഗങ്ങൾക്കും പക്ഷികൾക്കും വ്യത്യസ്ത വാസ്തു ഫലങ്ങളുണ്ട്. മനുഷ്യരും വസ്തുക്കളും പോസിറ്റീവ് ഊർജവും നെഗറ്റീവ് ഊർജവും നൽകുന്നതുപോലെ മൃഗങ്ങൾക്കും ഇതിനുള്ല കഴിവുണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വളത്തുമൃഗങ്ങളെ പറ്റി വാസ്തുശാസ്ത്രത്തിൽ പറയുന്നത് എന്താണെന്ന് നോക്കാം.

പൂച്ച

പൂച്ചകളെ ലക്ഷ്മീ ദേവിയുടെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇവ വീട്ടിലേയ്ക്ക് പണം കൊണ്ടുവരും എന്നാണ് വിശ്വാസം. വെളുത്ത പൂച്ചയാണ് ഏവർക്കും പ്രിയമെങ്കിലും വാസ്തു പ്രകാരം കറുപ്പ് പൂച്ച നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്.

നായ

മനുഷ്യന്റെ ഉറ്റ സുഹൃത്തും വിശ്വസ്തതയുടെ പ്രതീകവുമായ നായ വീട്ടിൽ മുഴുവൻ പോസിറ്റീവ് ഊർജം നിലനിർത്തുന്നതിന് സഹായിക്കുന്നു. നായയുടെ കൂട് വീടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിക്കുന്നത് വളരെ നല്ലതാണെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

മത്സ്യം

വാസ്തു പ്രകാരം വീടിന്റെ വടക്കുകിഴക്കൻ ദിശയിൽ അക്വേറിയം സ്ഥാപിക്കുന്നത് കുടുംബാംഗങ്ങൾക്ക് പോസിറ്റീവ് ഊർജവും ആരോഗ്യവും നൽകാൻ സഹായിക്കും. വാസ്തുശാസ്ത്രത്തിൽ ഏറെ പ്രാധാന്യമുള്ളവയാണ് മത്സ്യങ്ങൾ.

എരുമ

വിദേശജോലി, തൊഴിൽ ഉന്നതി എന്നിവ ആഗ്രഹിക്കുന്നവർ വീട്ടിൽ എരുമയെ വളർത്തുന്നത് ഭാഗ്യം വരാൻ സഹായിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

ആട്, ആമ

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, കുട്ടികളുടെ പഠനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ മാറുന്നതിന് വീട്ടിൽ ആമ, ആട് എന്നിവയെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

കുതിര

ഊർജം,ശക്തി എന്നിവയുടെ പ്രതീകമായ കുതിരയെ വീട്ടിൽ വളർത്താൻ എല്ലാവർക്കും കഴിയില്ല. അതിനാൽ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശകളിലേയ്ക്ക് ഓടുന്ന കുതിരകളുടെ ഫോട്ടോ തെക്ക് അഭിമുഖമായുള്ല ചുവരിൽ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

ആന

പണ്ട് കാലത്ത് ഒരു കുടുംബത്തിന്റെ സമ്പന്നത അളക്കുന്നത് അവിടുത്തെ ആനകളുടെ കണക്കനുസരിച്ചായിരുന്നു. രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള വാസ്തു ദോഷങ്ങൾ കുറയ്ക്കുന്നതിന് ആന സഹായിക്കുന്നു. ആനയെ വളർത്തുന്നത് ഏറെക്കുറേ അസാദ്ധ്യമായതിനാൽ വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആനയുടെ പ്രതിമയോ ചിത്രമോ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.

തത്ത

ഭാഗ്യം കൊണ്ടുവരുന്ന പക്ഷി എന്നാണ് തത്തകളെ പൊതുവിൽ പറയുന്നത്. വടക്ക് ദിശയിൽ കൂട് സ്ഥാപിച്ച് ഇവയെ വളർത്തുന്നണമെന്നാണ് വാസ്തു പ്രകാരം പറയുന്നത്.

പ്രാവ്

വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ വളർത്താൻ പാടില്ലാത്ത പക്ഷിയാണ് പ്രാവ്. ഇവയെ വളത്തുന്നത് വീട്ടിൽ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.