
ഒരൊറ്റ രാത്രി കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. സാഹസിക വിനോദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രിയ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ പഴയൊരു യാത്രയുടെ വീഡിയോ പങ്കുവച്ചത് ഇപ്പോൾ വെെറലാവുകയാണ്.
ഋഷികേശിലേക്ക് നടത്തിയ യാത്രയുടെ വിഡിയോയാണ് നടിയിപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഭയമുണ്ടെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ടാണ് പ്രിയ സിപ്പ്‍ലൈൻ യാത്ര നടത്തുന്നതെന്ന് വീഡിയോയിൽ കാണാം.
'എന്റെ ഭാവങ്ങൾ എല്ലാം പറയും' എന്ന കുറിപ്പോടെയാണ് സിപ്പ്‍ലൈൻ നടത്തുന്ന വിഡിയോ നടി ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത്. ടൂറിസം മേഖലയിൽ ഇപ്പോൾ സിപ്പ്‌ലെെൻ യാത്ര ഏറെ സ്വീകാര്യത നേടുന്നുണ്ട്. സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവർക്ക് ഇത് പ്രിയപ്പെട്ടതാണ്. പ്രിയ വാര്യരുടെ സാഹസിക യാത്രയുടെ വീഡിയോ കാണാം...