sex

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ലൈംഗിക ബന്ധം സഹായിക്കുന്നു. ദിവസവും സെക്സ് ചെയ്യുന്നത് മാനസിക സമ്മർദ്ദം, വിഷാദ രോഗം എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല നല്ലൊരു വ്യായാമം കൂടിയാണിത്.

അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പങ്കാളിക്ക് നിങ്ങളോട് മടുപ്പ് തോന്നുകയും ചെയ്യും. 'ഒഴുക്കിനൊപ്പം പോകുക ' എന്ന രീതിയാണ് വേണ്ടത്. ഏത് പൊസിഷൻ വേണം, ലൈറ്റ് അണയ്ക്കണോ അടക്കമുള്ള കാര്യങ്ങളിൽ പങ്കാളിയുടെ താത്പര്യം കൂടി പരിഗണിക്കുക.


സെക്സിന് ശേഷം കുളിക്കണം. എന്നാൽ നിങ്ങൾ ഉടനെ ദേഹം കഴുകാനായി ഓടുന്നുവെങ്കിൽ അത് പങ്കാളിയിൽ വിഷമം ഉണ്ടാക്കും. ശരീര സ്രവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നവയാണെങ്കിലും സെക്സ് കഴിഞ്ഞ് പങ്കാളിയെ കംഫർട്ടാക്കിയ ശേഷം കുളിക്കാൻ പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഒന്നിച്ച് കുളിക്കാം.


ഫോർപ്ലേ വേണം. പൊതുവെ സ്ത്രീകൾ സെക്സിനിടയിൽ വൈകാരികത ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ സമയം കൂടുതൽ സംസാരിക്കാതിരിക്കുക. ഇത് ലൈംഗിക സന്തോഷം കെടുത്തും. ഒന്നോ രണ്ടോ വാക്കുകൾ കുഴപ്പമില്ല, എന്നാൽ ഓവറാകരുതെന്നും വിദഗ്ദ്ധർ പറയുന്നു.