
ഓസ്‌കാർ പുരസ്‌കാര വേദിയിൽവച്ച് അവതാരകൻ ക്രീസ് റോക്കിനെ നടൻ വിൽ സ്മിത്ത് തല്ലിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി. 'റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ്' എന്ന അടിക്കുറിപ്പോടെ വിൽ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിൻകറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.
അമ്മയേയോ, പെങ്ങളെയോ, ഭാര്യയേയോ മകളെയും അപമാനിച്ചവന് അപ്പോൾ തന്നെ തല്ലുകൊടുക്കണമെന്നും, ഇല്ലെങ്കിൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ലെന്നുമാണ് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ കളിയാക്കിയതാണ് താരത്തെ പ്രകോപിപ്പിക്കാൻ കാരണം. ജേഡ് സ്മിത്തിന് അലോപേഷ്യ എന്ന രോഗം പിടിപെട്ടതിനാലാണ് മുടി കൊഴിയുന്നത്. സംഭവത്തിൽ വിൽ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക , നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം.