
വേനൽക്കാലമായാലും മഞ്ഞ്കാലമായാലും പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വരണ്ട് ചകിരിനാര് പോലുള്ല മുടി. ഷാംപൂവും മുടിയ്ക്കായുള്ല മറ്റ് ക്രീമുകളും മാറിമാറി ഉപയോഗിച്ചിട്ടും ഒരു ശാശ്വത പരിഹാരം ലഭിക്കുന്നില്ലെങ്കിൽ ഇനി വിഷമിക്കണ്ട. ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ, ചകിരിനാര് പോലുള്ള നിങ്ങളുടെ മുടി പട്ട് പോലെ തിളങ്ങും.
ഹെയർക്കട്ട്
മുടിയുടെ അറ്റം മൂന്നാഴ്ചയിൽ ഒരിക്കൽ മുറിക്കുന്ന് വളരെ നല്ലതാണ്. അറ്റം പിളരുന്നത് ഒഴിവാക്കാനും കെട്ട് പിണയുന്നത് തടയാനും ഇത് സഹായിക്കും.
ചൂടുവെള്ളത്തിൽ മുടി കഴുകുന്നത്
ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകിയേക്കാം. എന്നാൽ മുടി പതിവായി ചൂടുവെള്ളത്തിൽ കഴുകുന്നത് കൂടുതൽ പരുപരുത്തതാക്കി മാറ്റും. അതിനാൽ ചൂടുവെള്ളത്തിൽ മുടി കഴുകുന്നത് പരമാവധി ഒഴിവാക്കുക.
കുളിക്കുമ്പോൾ ശ്രദ്ധിക്കൂ
മുടി കൂടുതൽ വരണ്ടതാകാൻ കാരണമാകുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. പകരം ഗ്ലിസറിൻ അടങ്ങിയ ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കുക. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ ഒരിക്കലും ഒഴിവാക്കരുത്. ഇത് മുടിയെ മൃദുവാക്കുന്നതിന് സഹായിക്കും.
ഹെയർ മാസ്ക്
വെളിച്ചെണ്ണ, അർഗാൻ ഓയിൽ എന്നിവ ചേർന്ന മാസ്കുകൾ ഉപയോഗിക്കുന്നത് പരുപരുത്ത മുടിയെ മൃദുലമാക്കാൻ സഹായിക്കുന്നു. കൂടാതെ കുറച്ച് തൈര് മുടിയിൽ മുഴുവനായും തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നത് മുടിയെ മൃദുവാക്കുന്നതിനും കെട്ട് പിണയുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ആപ്പിൾ സിഡെർ വിനിഗർ
പതിവായി ഷാംപൂ ഉപയോഗിക്കുന്നതിന് പകരം മാസത്തിലൊരിക്കൽ ലയിപ്പിച്ച ആപ്പിൾ സിഡെർ വിനിഗർ ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയിലെ അഴുക്കകറ്റി കൂടുൽ തിളക്കം നൽകാൻ ഇത് സഹായിക്കുന്നു.
ടവൽ
കഴുകിയ മുടി ഉണക്കാൻ മൃദുവായതും വൃത്തിയുള്ളതുമായ ടവൽ ഉപയോഗിക്കണം. മുടി പൊട്ടിപ്പോകുന്നത് തടയാനും മൃദുവാക്കാനും ഇത് സഹായിക്കുന്നു.
ചീകരുത്
വരണ്ട മുടി ചീകുന്നത് മുടിയിഴകൾ പൊട്ടിപ്പോകുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനായി അൽപ്പം വെള്ളം നനച്ച ചെയ്ത ശേഷം അകലമുള്ല പല്ലുകളുള്ല ചീപ്പ് ഉപയോഗിച്ച് ചീകാം.