
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന പ്രൊജക്‌ടിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. റാം,ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുകയാണ്.
ഇപ്പോഴിതാ ട്വല്‍ത്ത് മാന്റെ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ജീത്തുജോസഫ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂർത്തിയായെന്ന് ജീത്തുജോസഫ് ഫെസ്‌ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. സിനിമ ഒടിടി റിലീസാകാനാണ് സാധ്യത.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സൺ. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.